അറിയിപ്പുകൾ മറ്റു പല വഹകൾ
2009, നവംബർ 22, ഞായറാഴ്‌ച
മുമ്പെഴുത്തുകള്‍
"അതാ ആ വരുന്ന ആളോട് ചോദിക്കാം ".
ഞാന് തന്നെ ആ സാഹസത്തിനായി പുറത്തിറങ്ങി.
"ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."
"ങാ...ങാഹ ..." അയാള്‍....
ഹാവൂ സമാദാനം!. എന്റെ സറ്വ ഭാഷാ പാണ്ഡിത്ത്യം, ഈ ഒറ്റ ഭാഷാ പരിജ്ഞാനിക്ക് വേഗത്തില് മനസ്സിലായതില് ഞാന്‍ സ്വയം അഭിമാനപുളകിതനായിക്കൊണ്ട് ........ഒരു ബാങ്കളൂർ ടൂർ തമാശയി കൂടി വിവരിച്ച് കൊണ്ട് “കെ എഫ് സി യാ നഫ്സി
--------------------------------------
വലിയ ഒരു ദുരന്തം വഴി മാറിയ ഇക്കഥ നിസ്സാരമാക്കി ഈ ബ്ലോഗില്‍ എഴുതാന്‍ ഭാഗ്യം തന്ന പടച്ച തമ്പുരാനോട് ഞാനെങ്ങനെ നന്ദി പറയേണ്ടു...
തമാശയിൽ കൂടി ഒരനുഭവം തുടർന്ന് വായിക്കുക “ബ്രോസ്റ്റിനു പകരമെൻ തല”
-------------------------------------------
ബ്രോസ്റ്റുണ്ടാക്കുന്നതെങ്ങിനെ? നർമ്മത്തിൽ ചാലിച്ച് ഒരു നള പാചകം
-------------------------------------------
ദൂരെ നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന അനൌൺസ് മെന്റ് കേട്ട്, എപ്പഴോ കരയാന്‍ മറന്ന്‍ പോയി മൂക്കിൽ തുഴഞ്ഞ് കൊണ്ടിരുന്ന വിരലെടുത്ത് സഖാവ് വിരുതൻ ചെവി കൂറ്പ്പിച്ചു.
“നോട്ടീസ്....!” ( അന്ന് ഞങ്ങളുടെ ഒരു വീക്ക്നെസ്സായിരുന്നു നോട്ടീസ് ശേഖരണം) ചെറുപ്പ കാലത്തെ ഒരനുഭവം നർമ്മത്തോടെ “സഖാവ് വിരുതൻ”
==========================
കാദറ്ക്ക അന്നാദ്യമായി കരഞ്ഞു. നിയന്ത്രണം വിട്ട കരച്ചില്‍! പിന്നീട് അയാള്‍ അറബിയ ഉന്തിയില്ല. വലിച്ചതുമില്ല!. കരഞ്ഞിട്ടുമുണ്ടാവില്ല!. ഞാനെഴുതിയതിൽ നല്ലതെന്ന് ഞാൻ പറയുന്ന കഥ ഇവിടെ “പുഷ്പുൾ”
----------------------------------------------------
വീട്ടിലും ഓഫീസിലും ഇരുന്ന്, നല്ല ശീല കുടകൾ ചൂടി നടന്ന് മഴ ആസ്വദിച്ച ഇന്നത്തെ പുത്തൻ തലമുറ
ചേമ്പില വാഴയില ഓലെ ബാപ്പാന്റെ തല ചൂടി മഴ നനഞ്ഞ് പാട വരമ്പിലും മറ്റും നടന്ന് ഐസ് ക്രീം വാങ്ങി കഴിച്ച്, കുട്ടിയും കോലും കളിച്ചതും ഒക്കെ ബ്ലോഗിൽ എഴുതിയത് കണ്ട് ഒരു ഹാസ്യ ആക്ഷേപം എനിക്ക് തോന്നിയ രീതിയിൽ എഴുതിയത് ഇങ്ങനെ... “നേരമ്പോക്കാക്ഷേപഹാസ്യക്കവിതക്കഥ”
=============================
നാട് വിട്ട് പോയി പണക്കാരനായി തിരിച്ച് വന്ന് എല്ലാ വിലക്കുകളെയും മറി കടന്ന് താന്‍ ആശിച്ച പെണ്ണിനെ സ്വന്തമാക്കുന്ന സിനിമയുടെ ക്ലൈമാക്സ് കാണുമ്പോഴൊക്കെ അങ്ങനെ ഒന്ന് മോഹിച്ചിരുന്നുവോ?...ഈയൊരു വാറ്ത്ത കേള്‍ക്കാനാണൊ ദൈവമേ ഈ വഴി വീണ്ടും വന്നത്. വന്നില്ലായിരുന്നെങ്കില്‍....ഒരിടത്തൊരിടത്ത് വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീട്ടില്‍, ഒരു തൊട്ടാവാടി പാവാടക്കാരിയായി, എന്റെ പഴയ ഒരു സ്നേഹിതായായി, ഇന്നും എന്റെ ഖല്‍ബിനുള്ളിലെ ഫാത്ഥിമയായിത്തന്നെ അവള്‍ ജീവിച്ചേനെ.
നിനക്കറിയാമൊ ഫാത്ഥിമാ... നീ വിളമ്പിയ അവസാന ഓണ സദ്യ, എന്റെ ജീവിതത്തിലെ ആദ്യത്തേതായിരുന്നു എന്ന്....ഒരു സ്നേഹത്തിൻ സ്റ്റോറി തുടർന്ന് വായിക്കുവാൻ “ഖൽബിലെ ഫാത്ഥിമ”