അറിയിപ്പുകൾ മറ്റു പല വഹകൾ

2009, നവംബർ 26, വ്യാഴാഴ്‌ച

കര്‍ക്കിടകം ബാധിച്ച ജിദ്ദജിദ്ദയില്‍
ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ഇടിയോടു കൂടിയ കനത്ത മഴ നാലഞ്ച് മണിക്കൂർ നീണ്ട് നിന്നതിനാൽ വൻ നാശ നഷ്ടങ്ങൾ, കുറേയേറെ ആളുകൾക്ക് മരണം സംഭവിച്ചു.ശക്തിയിൽ റോഡുകളിലൂടെയും മറ്റും ഒഴുകിയെത്തിയ വെള്ളത്തിൽ വലുതും ചെറുതുമായ നൂറുക്കണക്കിന് വാഹനങ്ങളും വീടുകളും ഒലിച്ച് പോവുകയും,വെള്ളം കേറിയതിനാൽ വ്യാപാര സ്ഥാപനങ്ങലിൽ നിന്നും മറ്റും ഒലിച്ച് വന്ന ഫ്രിഡ്ജ്, എസി, കമ്പൂട്ടർ റ്റു സാധന സാമഗ്രികൾ നിർത്തിയിട്ട വാഹനങ്ങളിൽ വന്നിടിച്ച്, തെരുവോരങ്ങളിൽ പൊളിഞ്ഞ് പാപ്പർസൂട്ടായ വാഹനത്തിന്റെയും മറ്റും ഏതാനും ചില കാഴ്ചകൾ. ഞങ്ങളുടെ ചതകട വാഹനത്തിൽ വെറും നാല് കി:മി: സഞ്ചരിച്ച്(അത്രയേ ഞങ്ങൾ പോയതുള്ളു. അപ്പോഴേക്കും മഴ പെയ്തു. വെറുതെ എന്തിനാ വെള്ളത്തിൽ ഒലിച്ച് പോണെ? അല്ലെങ്കിൽ തന്നെ ആവശ്യത്തിന് ഞങ്ങൾ ഉരുകി ഒലിക്കുന്നുണ്ടല്ലൊ) ഒരു തല്ലിപ്പൊളി മൊബൈലിൽ ഇന്ന് വളരെ വൈകിയെടുത്തത്.


വേണമെങ്കിൽ ഫോട്ടോകൾ ക്ലിക്കി വലുതാക്കാം ആവശ്യമെങ്കിൽ പിന്നെയും ക്ലിക്കി വലുതാക്കാം
വേവുന്ന പുരക്ക് ഊരുന്ന കഴുക്കോൽ...അല്ല ഒലിച്ച് വന്ന മര ഉരുപ്പടികൾ ശേഖരിക്കുന്നവർ..പിറകിൽ നെറയെ ഉണ്ട് ഞങ്ങൾ കണ്ടത് നിങ്ങളെ കാണിക്കാൻ പറ്റൂല.

കുടിവെള്ളം കൊണ്ട് പോണ വെള്ള വണ്ടി മഴ വെള്ളം കണ്ടപ്പോള്‍ മണലില്‍ ആണ്ട്...
കിലോ പതിനാലിലെ പച്ചക്കറി മാർക്കറ്റ് ഇന്നത്തെ കോലം.കുറേ കാലം മലക്ക് മുകളിൽ വെയിലും കൊണ്ട് ഇരുന്ന് മടുത്ത പാറക്കല്ലുകൾ റോഡിലേക്ക് ഇറങ്ങിയപ്പോൾ.

ഞാൻ ഒന്നുമറിയാതെ ഇവിടെ വിശ്രമിക്കയായിരുന്നു. വെള്ളം വന്ന് മണ്ണ് നഷ്ടപ്പെട്ടു പോയപ്പോൾ ഞാൻ മറിഞ്ഞു വീണു സോദരാ..
നീ ട്രെയ്ലറിന്റെ മുകളിൽ കേറിയാൽ ഞാൻ നിന്റെ മുകളിൽ കേറും...
അടിച്ചൊഴുക്കി തുടച്ച് നീകിയപ്പോൾ^
പ്ടും...!!!വെള്ളത്തിൽ കുണ്ട് കണ്ടില്ലായിരുന്നു..^


എന്റെ മോന്തന്റെ ഷെയ്പ്പ് തന്നെ മാറി..^
നീ കണ്ടെയ്നറിന്റെ അടിയിലേക്ക് പൊയ്ക്കൊ. എനിക്ക് ഉള്ളിലേക്ക് കേറണം...^
നിന്നെ പാതാളത്തിലേക്ക് താഴ്ത്തിയെ ഞാനടങ്ങൂ...^
പാവം ഞാനൊരു ഒഎബി അല്ല ജെസിബിയാ നിന്നേടത്ത് തന്നെ ആണ്ട് പോണൂ...^
ഞാനൊരു ലോറിമ്മെ കേറീ....^
ദിക്ക് തെരിയാതെ സൈഡിൽ...^

ഇതൊക്കെയും മെയിൻ റോഡിൽ വളരെ വൈകി റണ്ണിങ്ങിലെടുത്ത (കുറഞ്ഞ)കാഴ്ചകളാണ്.
അതിനാൽ ഇതിൽ പെടാത്ത സീനുകൾ ഏറെയുണ്ട്. വേറേ ആളെടുത്ത മറ്റുഫോട്ടോകൾ ഉണ്ട്. അത് കിട്ടിയാൽ പെരുനാൾ കഴിഞ്ഞ് ഞങ്ങൾക്കും നിങ്ങൾക്കും കാണാം.
--------------------------------------------------------------
കരണ്ട് ഇല്ലാതെ പാട്ട വെളക്ക് കത്തിച്ച് ഞങ്ങൾ ഇന്നലെ രാത്രി വർത്താനം പറഞ്ഞ് (ടിവിയില്ലാത്തതിനാൽ അൽഹംദുലില്ലാ...)കെടന്നു. മെഴുകു തിരി ഒരാവശ്യ വസ്തുവല്ല. എമർജെൻസി ലൈറ്റുകൾ സ്വദേശികൾ വാങ്ങാറുമില്ല. ഫ്രീസറിൽ കിടന്ന മരവിച്ച കോഴി, മീൻ, ഇറച്ചികൾ അലിഞ്ഞ് പോയി.അങ്ങനെ ഞങ്ങളെ പെരുന്നാൾ ഒരേ ഒരു സംങ്കടം മാത്രം അവശേഷിച്ചു കൊണ്ട് വെള്ളത്തിലുമായി!!
ഇതൊക്കെ ഈ ഒഴിവ് ദിനങ്ങളിൽ തന്നെ സംഭവിച്ചല്ലൊ!!!അപ്പൊ പിന്നെ നല്ലൊരു പെരുനാൾ ആശംസകൾ