അറിയിപ്പുകൾ മറ്റു പല വഹകൾ

2009, നവംബർ 26, വ്യാഴാഴ്‌ച

കര്‍ക്കിടകം ബാധിച്ച ജിദ്ദ



ജിദ്ദയില്‍
ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ഇടിയോടു കൂടിയ കനത്ത മഴ നാലഞ്ച് മണിക്കൂർ നീണ്ട് നിന്നതിനാൽ വൻ നാശ നഷ്ടങ്ങൾ, കുറേയേറെ ആളുകൾക്ക് മരണം സംഭവിച്ചു.ശക്തിയിൽ റോഡുകളിലൂടെയും മറ്റും ഒഴുകിയെത്തിയ വെള്ളത്തിൽ വലുതും ചെറുതുമായ നൂറുക്കണക്കിന് വാഹനങ്ങളും വീടുകളും ഒലിച്ച് പോവുകയും,വെള്ളം കേറിയതിനാൽ വ്യാപാര സ്ഥാപനങ്ങലിൽ നിന്നും മറ്റും ഒലിച്ച് വന്ന ഫ്രിഡ്ജ്, എസി, കമ്പൂട്ടർ റ്റു സാധന സാമഗ്രികൾ നിർത്തിയിട്ട വാഹനങ്ങളിൽ വന്നിടിച്ച്, തെരുവോരങ്ങളിൽ പൊളിഞ്ഞ് പാപ്പർസൂട്ടായ വാഹനത്തിന്റെയും മറ്റും ഏതാനും ചില കാഴ്ചകൾ. ഞങ്ങളുടെ ചതകട വാഹനത്തിൽ വെറും നാല് കി:മി: സഞ്ചരിച്ച്(അത്രയേ ഞങ്ങൾ പോയതുള്ളു. അപ്പോഴേക്കും മഴ പെയ്തു. വെറുതെ എന്തിനാ വെള്ളത്തിൽ ഒലിച്ച് പോണെ? അല്ലെങ്കിൽ തന്നെ ആവശ്യത്തിന് ഞങ്ങൾ ഉരുകി ഒലിക്കുന്നുണ്ടല്ലൊ) ഒരു തല്ലിപ്പൊളി മൊബൈലിൽ ഇന്ന് വളരെ വൈകിയെടുത്തത്.


വേണമെങ്കിൽ ഫോട്ടോകൾ ക്ലിക്കി വലുതാക്കാം ആവശ്യമെങ്കിൽ പിന്നെയും ക്ലിക്കി വലുതാക്കാം
വേവുന്ന പുരക്ക് ഊരുന്ന കഴുക്കോൽ...അല്ല ഒലിച്ച് വന്ന മര ഉരുപ്പടികൾ ശേഖരിക്കുന്നവർ..പിറകിൽ നെറയെ ഉണ്ട് ഞങ്ങൾ കണ്ടത് നിങ്ങളെ കാണിക്കാൻ പറ്റൂല.

കുടിവെള്ളം കൊണ്ട് പോണ വെള്ള വണ്ടി മഴ വെള്ളം കണ്ടപ്പോള്‍ മണലില്‍ ആണ്ട്...
കിലോ പതിനാലിലെ പച്ചക്കറി മാർക്കറ്റ് ഇന്നത്തെ കോലം.



കുറേ കാലം മലക്ക് മുകളിൽ വെയിലും കൊണ്ട് ഇരുന്ന് മടുത്ത പാറക്കല്ലുകൾ റോഡിലേക്ക് ഇറങ്ങിയപ്പോൾ.

ഞാൻ ഒന്നുമറിയാതെ ഇവിടെ വിശ്രമിക്കയായിരുന്നു. വെള്ളം വന്ന് മണ്ണ് നഷ്ടപ്പെട്ടു പോയപ്പോൾ ഞാൻ മറിഞ്ഞു വീണു സോദരാ..
നീ ട്രെയ്ലറിന്റെ മുകളിൽ കേറിയാൽ ഞാൻ നിന്റെ മുകളിൽ കേറും...
അടിച്ചൊഴുക്കി തുടച്ച് നീകിയപ്പോൾ^
പ്ടും...!!!വെള്ളത്തിൽ കുണ്ട് കണ്ടില്ലായിരുന്നു..^


എന്റെ മോന്തന്റെ ഷെയ്പ്പ് തന്നെ മാറി..^
നീ കണ്ടെയ്നറിന്റെ അടിയിലേക്ക് പൊയ്ക്കൊ. എനിക്ക് ഉള്ളിലേക്ക് കേറണം...^
നിന്നെ പാതാളത്തിലേക്ക് താഴ്ത്തിയെ ഞാനടങ്ങൂ...^
പാവം ഞാനൊരു ഒഎബി അല്ല ജെസിബിയാ നിന്നേടത്ത് തന്നെ ആണ്ട് പോണൂ...^
ഞാനൊരു ലോറിമ്മെ കേറീ....^
ദിക്ക് തെരിയാതെ സൈഡിൽ...^

ഇതൊക്കെയും മെയിൻ റോഡിൽ വളരെ വൈകി റണ്ണിങ്ങിലെടുത്ത (കുറഞ്ഞ)കാഴ്ചകളാണ്.
അതിനാൽ ഇതിൽ പെടാത്ത സീനുകൾ ഏറെയുണ്ട്. വേറേ ആളെടുത്ത മറ്റുഫോട്ടോകൾ ഉണ്ട്. അത് കിട്ടിയാൽ പെരുനാൾ കഴിഞ്ഞ് ഞങ്ങൾക്കും നിങ്ങൾക്കും കാണാം.
--------------------------------------------------------------
കരണ്ട് ഇല്ലാതെ പാട്ട വെളക്ക് കത്തിച്ച് ഞങ്ങൾ ഇന്നലെ രാത്രി വർത്താനം പറഞ്ഞ് (ടിവിയില്ലാത്തതിനാൽ അൽഹംദുലില്ലാ...)കെടന്നു. മെഴുകു തിരി ഒരാവശ്യ വസ്തുവല്ല. എമർജെൻസി ലൈറ്റുകൾ സ്വദേശികൾ വാങ്ങാറുമില്ല. ഫ്രീസറിൽ കിടന്ന മരവിച്ച കോഴി, മീൻ, ഇറച്ചികൾ അലിഞ്ഞ് പോയി.അങ്ങനെ ഞങ്ങളെ പെരുന്നാൾ ഒരേ ഒരു സംങ്കടം മാത്രം അവശേഷിച്ചു കൊണ്ട് വെള്ളത്തിലുമായി!!
ഇതൊക്കെ ഈ ഒഴിവ് ദിനങ്ങളിൽ തന്നെ സംഭവിച്ചല്ലൊ!!!



അപ്പൊ പിന്നെ നല്ലൊരു പെരുനാൾ ആശംസകൾ

2009, നവംബർ 22, ഞായറാഴ്‌ച

മുമ്പെഴുത്തുകള്‍





"അതാ ആ വരുന്ന ആളോട് ചോദിക്കാം ".
ഞാന് തന്നെ ആ സാഹസത്തിനായി പുറത്തിറങ്ങി.
"ഹലോ ചേട്ടാ...ഇല്ലി ഏക് കെ എഫ് സി....ഇന്ത കോളി ...ഒരു തന്തൈ തലൈ ഫ്രൈ...."
"ങാ...ങാഹ ..." അയാള്‍....

ഹാവൂ സമാദാനം!. എന്റെ സറ്വ ഭാഷാ പാണ്ഡിത്ത്യം, ഈ ഒറ്റ ഭാഷാ പരിജ്ഞാനിക്ക് വേഗത്തില് മനസ്സിലായതില് ഞാന്‍ സ്വയം അഭിമാനപുളകിതനായിക്കൊണ്ട്
........ഒരു ബാങ്കളൂർ ടൂർ തമാശയി കൂടി വിവരിച്ച് കൊണ്ട് കെ എഫ് സി യാ നഫ്സി
--------------------------------------


വലിയ ഒരു ദുരന്തം വഴി മാറിയ ഇക്കഥ നിസ്സാരമാക്കി ഈ ബ്ലോഗില്‍ എഴുതാന്‍ ഭാഗ്യം തന്ന പടച്ച തമ്പുരാനോട് ഞാനെങ്ങനെ നന്ദി പറയേണ്ടു...

തമാശയിൽ കൂടി ഒരനുഭവം തുടർന്ന് വായിക്കുക
ബ്രോസ്റ്റിനു പകരമെൻ തല
-------------------------------------------
ബ്രോസ്റ്റുണ്ടാക്കുന്നതെങ്ങിനെ? നർമ്മത്തിൽ ചാലിച്ച് ഒരു നള പാചകം
-------------------------------------------
ദൂരെ നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന അനൌൺസ് മെന്റ് കേട്ട്, എപ്പഴോ കരയാന്‍ മറന്ന്‍ പോയി മൂക്കിൽ തുഴഞ്ഞ് കൊണ്ടിരുന്ന വിരലെടുത്ത് സഖാവ് വിരുതൻ ചെവി കൂറ്പ്പിച്ചു.
നോട്ടീസ്....!” ( അന്ന് ഞങ്ങളുടെ ഒരു വീക്ക്നെസ്സായിരുന്നു നോട്ടീസ് ശേഖരണം)
ചെറുപ്പ കാലത്തെ ഒരനുഭവം നർമ്മത്തോടെ
സഖാവ് വിരുതൻ
==========================
കാദറ്ക്ക അന്നാദ്യമായി കരഞ്ഞു. നിയന്ത്രണം വിട്ട കരച്ചില്‍! പിന്നീട് അയാള്‍ അറബിയ ഉന്തിയില്ല. വലിച്ചതുമില്ല!. കരഞ്ഞിട്ടുമുണ്ടാവില്ല!. ഞാനെഴുതിയതിൽ നല്ലതെന്ന് ഞാൻ പറയുന്ന കഥ ഇവിടെ പുഷ്പുൾ


----------------------------------------------------

വീട്ടിലും ഓഫീസിലും ഇരുന്ന്, നല്ല ശീല കുടകൾ ചൂടി നടന്ന് മഴ ആസ്വദിച്ച ഇന്നത്തെ പുത്തൻ തലമുറ
ചേമ്പില വാഴയില ഓലെ ബാപ്പാന്റെ തല ചൂടി മഴ നനഞ്ഞ് പാട വരമ്പിലും മറ്റും നടന്ന് ഐസ് ക്രീം വാങ്ങി കഴിച്ച്, കുട്ടിയും കോലും കളിച്ചതും ഒക്കെ ബ്ലോഗിൽ എഴുതിയത് കണ്ട് ഒരു ഹാസ്യ ആക്ഷേപം എനിക്ക് തോന്നിയ രീതിയിൽ എഴുതിയത് ഇങ്ങനെ... “നേരമ്പോക്കാക്ഷേപഹാസ്യക്കവിതക്കഥ”
=============================
നാട് വിട്ട് പോയി പണക്കാരനായി തിരിച്ച് വന്ന് എല്ലാ വിലക്കുകളെയും മറി കടന്ന് താ‍ന്‍ ആശിച്ച പെണ്ണിനെ സ്വന്തമാക്കുന്ന സിനിമയുടെ ക്ലൈമാക്സ് കാണുമ്പോഴൊക്കെ അങ്ങനെ ഒന്ന് മോഹിച്ചിരുന്നുവോ?...ഈയൊരു വാറ്ത്ത കേള്‍ക്കാനാണൊ ദൈവമേ ഈ വഴി വീണ്ടും വന്നത്. വന്നില്ലായിരുന്നെങ്കില്‍....ഒരിടത്തൊരിടത്ത് വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീട്ടില്‍, ഒരു തൊട്ടാവാടി പാവാടക്കാരിയായി, എന്റെ പഴയ ഒരു സ്നേഹിതായായി, ഇന്നും എന്റെ ഖല്‍ബിനുള്ളിലെ ഫാത്ഥിമയായിത്തന്നെ അവള്‍ ജീവിച്ചേനെ.
നിനക്കറിയാമൊ ഫാത്ഥിമാ... നീ‍ വിളമ്പിയ അവസാന ഓണ സദ്യ, എന്റെ ജീവിതത്തിലെ ആദ്യത്തേതാ‍യിരുന്നു എന്ന്....
ഒരു സ്നേഹത്തിൻ സ്റ്റോറി തുടർന്ന് വായിക്കുവാൻ
“ഖൽബിലെ ഫാത്ഥിമ
ജാലകം
chintha.com